പെരിങ്ങല്‍കുത്ത് ഡാമില്‍ നിന്ന് വെള്ളം തുറന്നു വിടാന്‍ തുടങ്ങി

തൃശ്ശൂര്‍: ജലനിരപ്പ് 419.4 മീറ്ററായി ഉയര്‍ന്നതോടെ തൃശൂര്‍ ജില്ലയിലെ പെരിങ്ങല്‍കുത്ത് ഡാമില്‍ നിന്ന് വെള്ളം ചാലക്കുടി പുഴയിലേക്ക് തുറന്നു വിടാന്‍ തുടങ്ങി. ഏഴ് സ്പില്‍വേ ഗേറ്റിലൂടെയാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്. പ്രദേശവാസികളോട് പുഴയില്‍ ഇറങ്ങരുതെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 419.24 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി.

Top