ജലനിരപ്പ് ഉയര്‍ന്നു പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് ഉച്ചയ്ക്ക് തുറക്കും

തൃശൂര്‍: മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. കിഴക്കന്‍ മേഖലയില്‍ മഴ ശക്തമായതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ തുടങ്ങിയിട്ടണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് ഉച്ചയ്ക്ക് തുറക്കുമെന്നും പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്നും തൃശൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഇടുക്കി അണക്കെട്ട് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കേണ്ടി വരുമെന്ന് മന്ത്രി എം.എം. മണി. നീരൊഴുക്ക് കുറഞ്ഞാല്‍ അണക്കെട്ട് തുറക്കുന്നത് പരമാവധി ഒഴിവാക്കുമെന്നും മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 142 അടി എത്തുന്നതിന് മുന്‍പ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ജലനിരപ്പ് 2388 അടിവരെ എത്തിയിട്ടുണ്ട്, 2400 അടിയിലെത്തിയാല്‍ ഡാം തുറക്കണം. 2403 അടിയാണ് പരമാവധി സംഭരണശേഷി. ഈ സാഹചര്യത്തില്‍ അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ള പെരിയാര്‍ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ജലനിരപ്പ് 2400 അടിയിലെത്തിയാല്‍ അധികമായെത്തുന്ന വെള്ളം ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍വഴി പുറത്തേക്കൊഴുക്കാനാണ് തീരുമാനം.

Top