ജലനിരപ്പ് ഉയരുന്നു; ഷോളയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

കൊച്ചി: ഷോളയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ഈ സാഹചര്യത്തില്‍ ഷോളയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചാലക്കുടി പുഴയിലേക്ക് വെള്ളം ഒഴുക്കി വിടുന്നതിന് മുന്നോടിയായുള്ള പ്രാരംഭ നടപടിയായാണ് റെഡ് അലര്‍ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് 2663 അടിയിലേക്ക് എത്തിയാല്‍ വെള്ളം പുഴയിലേക്ക് ഒഴുക്കും. നിലവില്‍ 2661 അടിയാണ് ജലനിരപ്പ്.

Top