മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നു

കോട്ടയം: മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് വീണ്ടും ഉയരുന്നു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളായ വൈക്കം, കുമരകം, മൂന്നാനി തുടങ്ങിയ മേഖലകളിലാണ് വെള്ളം കൂടുതലായി കയറുകയാണ്.

കോട്ടയം നാഗമ്പടം, ചൂട്ടുവേലി പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നാഗമ്പടത്ത് എംസി റോഡില്‍ 200 മീറ്ററോളം വെള്ളം കയറിയ നിലയിലാണ്.

Top