ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു; ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട്

IDUKKI-DAM

ഇടുക്കി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി രൂപപ്പെട്ട സാഹചര്യത്തില്‍ കനത്ത മഴ തുടരവേ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ജലനിരപ്പ് 2391.04 അടിയില്‍ എത്തിയത്തോടെ ആദ്യ ജാഗ്രത നിര്‍ദ്ദേശമായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു.

ജലനിരപ്പ് 2391.04 അടിയില്‍ എത്തിയത്തോടെ കേന്ദ്ര ജല കമ്മീഷന്റെ മാനദണ്ഡമനുസരിച്ച് പ്രഖ്യാപിക്കും. 2398.85 അടിയിലെത്തിയാലാണ് ഡാം തുറക്കുക. സ്ഥിതിഗതികള്‍ സൂഷ്മമായി വിലയിരുത്തി കൊണ്ടിരിക്കുകയാണെന്നാണ് കെഎസ്ഇബിയും ജില്ലാ ഭരണകൂടവും അറിയിച്ചു

Top