മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.95 അടിയിലെത്തി; മഴകുറഞ്ഞത് ആശ്വാസം

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.95 അടിയിലെത്തിയെങ്കിലും മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞത് ആശ്വാസമാവുകയാണ്. നീരൊഴുക്കും, തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും ഇപ്പോള്‍ ഏതാണ്ട് സമാനമാണ്. ഇത് ജലനിരപ്പ് ക്രമാതീതമായി കൂടുന്നത് തടയാന്‍ സഹായിക്കുന്നുണ്ട്.

ജലനിരപ്പ് 138 അടിയിലെത്തുമ്പോള്‍ വെള്ളം ഒഴുക്കിവിട്ട് ആശങ്ക പൂര്‍ണ്ണമായും ഇല്ലാതാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യം ജില്ലാഭരണകൂടവും മുല്ലപ്പെരിയാര്‍ ഉപസമിതിയിലെ കേരള പ്രതിനിധികളും തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വരും ദിവസങ്ങളിലെ മഴ നോക്കി മാത്രമേ ഇക്കാര്യത്തില്‍ തമിഴ്‌നാടിന്റെ തീരുമാനമുണ്ടാവൂവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Top