മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയുന്നു, ഇടുക്കിയില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നുവിടില്ല

തൊടുപുഴ : സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ തുടങ്ങിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. നിലവില്‍ 141.6 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഇനിയും മഴ പെയ്തില്ലെങ്കില്‍ നാളെയോടെ അണക്കെട്ടിലെ ജലനിരപ്പില്‍ കൂടുതല്‍ കുറവുണ്ടാകും.

സെക്കന്‍ഡില്‍ 17280 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതില്‍ നിന്നും 2336 ഘനയടി വെള്ളം പെന്‍സ്റ്റോക്ക് പൈപ്പ് വഴി തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. മുല്ലപ്പെരിയാര്‍ സ്പില്‍വേയുടെ 13 ഷട്ടറുകള്‍ വഴി 16833 ഘനയടി വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കിക്കളയുന്നുണ്ട്.

2,402.2 അടിയാണ് ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. 2,403 അടിയാണ് ഡാമിന്റെ സംഭരണ ശേഷി. നിലവില്‍ സെക്കന്‍ഡില്‍ 1500 ഘനയടി വീതമാണ് ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്നത്.

Top