മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറഞ്ഞു; രണ്ട് ഷട്ടറുകള്‍ അടച്ചു

ഇടുക്കി: മുല്ലപ്പെരിയാറില്‍ ഇന്നലെ തുറന്ന നാല് സ്പില്‍വേ ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു. രാത്രി പത്ത് മണിക്കാണ് ഷട്ടര്‍ അടച്ചത്. ജലനിരപ്പ് കുറഞ്ഞതോടെയാണ് തമിഴ്‌നാട് ഷട്ടറുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. 140.90 അടിയിലാണ് ഇപ്പോള്‍ ജലനിരപ്പ്. രണ്ട് ഷട്ടറുകളിലൂടെ 752 ഘനയടി വെള്ളമാണ് ഇപ്പോള്‍ പുറത്തേക്കൊഴുകുന്നത്. ജലനിരപ്പ് ഇനിയും കുറഞ്ഞാല്‍ ബാക്കി ഷട്ടറുകളും അടച്ചേക്കും.

മുല്ലപ്പെരിയാറിലെ വെള്ളം കൂടി എത്തുന്നതിനാല്‍ ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറഞ്ഞിട്ടില്ല. 2399.48 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ ഇടുക്കി ഡാമുകള്‍ തുറന്നത്. ചെറുതോണി ഡാമിന്റെ ഒരു ഷട്ടറും മുല്ലപ്പെരിയാറിന്റെ നാല് ഷട്ടറുകളുമാണ് തുറന്നത്. ഒരു വര്‍ഷത്തിനിടെ ഇടുക്കി ഡാം മൂന്നാം തവണയും തുറന്നത് ചരിത്രത്തില്‍ ആദ്യമാണ്.

Top