മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നു; രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. 1,200 ഘനയടിയോളം വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുക്കിവിടുന്നത്. രാവിലെ സ്പില്‍വേയിലെ ഒരു ഷട്ടര്‍ തുറന്നിരുന്നു. വൈകിട്ട് രണ്ട് ഷട്ടറുകള്‍ കൂടി തുറന്നതോടെ പെരിയാര്‍ തീരത്തുള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രത നിര്‍ദേശം നല്‍കി.

വൃഷ്ടിപ്രദേശത്ത് മഴ കൂടിയതിന് ഒപ്പം തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 141.55 അടിയായി ഉയര്‍ന്നിട്ടുണ്ട്. കൂടുതല്‍ ഷട്ടറുകള്‍ തുറന്നത് വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാല്‍ ജലനിരപ്പ് താഴ്‌ന്നേക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അതേ സമയം ഇടുക്കിയില്‍ മലയോര മേഖലയില്‍ മഴ ശക്തമായി തുടരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.10 അടിയില്‍ തുടരുകയാണ്.

Top