മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് താഴുന്നു; ഷട്ടറുകള്‍ അടച്ചേക്കും

ഇടുക്കി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ അടച്ചേക്കും. നിലവില്‍ 138.55 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. നാളെ മുതല്‍ റൂള്‍ കര്‍വ്വ് 139.5 അടിയായി മാറുന്നതോടെയാണ് തമിഴ്‌നാട് ഷട്ടറുകള്‍ അടയ്ക്കാന്‍ സാധ്യത. ഇന്നലെ മുല്ലപ്പെരിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നിരുന്നു.

നാല് മണിയോടെയാണ് ഷട്ടറുകള്‍ 50 സെന്റീമീറ്ററുകള്‍ വീതം തുറന്നത്. 1299 ഘനയടി ജലം അധികമായി സ്പില്‍വേയിലൂടെ പുറത്തേക്ക് ഒഴുക്കി വിടുമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ജലനിരപ്പ് താഴുന്നതിനാല്‍ രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാകും ഷട്ടറുകള്‍ അടയ്ക്കാന്‍ സാധ്യത.

Top