നീരൊഴുക്ക് ശക്തം; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.65 അടിയായി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 141.65 അടിയായി ഉയര്‍ന്നു. ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമായിരുന്നു. നിലവില്‍ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി 814 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടുകയാണ്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം.

തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2300 ഘനയടിയായി ഉയര്‍ത്തി. ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഭാഗമായി എല്ലാ നടപടികളും തമിഴ്‌നാട് സ്വീകരിച്ചിട്ടുണ്ട്. പെരിയാര്‍ തീരത്ത് താമസിക്കുന്ന ആളുകള്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.60 അടിയായി ഉയര്‍ന്നിട്ടിട്ടുണ്ട്. ഇന്നലെ വൈകുന്നേരം പെയ്ത മഴയില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം ഇടുക്കി അണക്കെട്ടില്‍ എത്തുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. നിലവില്‍ ഇടുക്കി ഡാമില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുയാണ്.

 

 

Top