ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു ; വൈദ്യുതി ഉത്പ്പാദനം കുറയും

idukki dam

ചെറുതോണി: കൊടുംവേനലിനെ തുടര്‍ന്ന് സംസ്ഥാനത്ത് അണക്കെട്ടുകളിലും ജലനിരപ്പ് താഴുന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് .30 അടിയോളമാണ് താഴ്ന്നത്. നിലവില്‍ പരമാവധി സംഭരണ ശേഷിയുടെ 51 ശതമാനം വെള്ളം മാത്രമാണ് ഉള്ളത്. ഇതോടെ വൈദ്യുതി ഉത്പ്പാദനം കുറയുമെന്ന് കെ.എസ് ഇബിയും പറയുന്നു.

ഇടുക്കിയില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് മൂലമറ്റത്ത് 60 ലക്ഷം യൂണിറ്റോളം വൈദ്യുതി ഇന്നലെ ഉത്പാദിപ്പിച്ചതായും അധികൃതര്‍ പറയുന്നു. വേനല്‍ മഴ ലഭിക്കാതെ വരള്‍ച്ച തുടര്‍ന്നാല്‍ വൈദ്യുതി ഉത്പാദനം ഇനിയും ഗണ്യമായി കുറഞ്ഞേക്കുമെന്ന ആശങ്ക വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്നുണ്ട്.

Top