ചാലക്കുടി മുങ്ങുന്നു കുണ്ടൂരിലെ 5000 പേരുള്ള ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറി

തൃശൂര്‍ : ചാലക്കുടി കുണ്ടൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറി. ഏകദേശം 5000 പേരാണ് ഇവിടെയുള്ളത്.

ചാലക്കുടി മുരിങ്ങൂര്‍ മേല്‍പ്പാലം വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. 50 പൊലീസുകാര്‍ പാലത്തില്‍ കുടുങ്ങി. ആലുവയിലേക്ക് ഡ്യൂട്ടിക്ക് പോകുന്നവരാണ് കുടുങ്ങിയത്.

രക്ഷാപ്രവര്‍ത്തനം ഇന്ന് പരമാവധി വേഗത്തിലാക്കുമെന്നാണ് സൂചന. പുതിയതായി 23 ഹെലികോപ്റ്ററുകളും നിരവധി വലിയ ബോട്ടുകളും സൈന്യം രക്ഷാപ്രവര്‍ത്തനത്തിനായി ഇറക്കും.

പെരിയാറിന്റേയും ചാലക്കുടിപ്പുഴയുടേയും തീരത്ത് സ്ഥിതി ഗുരുതരമാണ്. കൊച്ചി മെട്രോ അമ്പാട്ടുകാവ് സ്റ്റേഷന്‍ വരെ വെള്ളം എത്തി. പാലിയേക്കര ടോള്‍ പ്ലാസ വെള്ളത്തില്‍ മുങ്ങിയ നിലയിലാണുള്ളത്.

Top