കാഞ്ഞിരമറ്റം-പുത്തന്‍കാവ് റോഡില്‍ വെള്ളം കയറി; വന്‍ ഗതാഗത തടസം

തലയോലപ്പറമ്പ്: എറണാകുളം-കോട്ടയം റൂട്ടിലുള്ള കാഞ്ഞിരമറ്റം പുത്തന്‍കാവ് റോഡില്‍ വെള്ളം കയറി. വന്‍ഗതാഗത തടസമാണ് ഇപ്പോഴുള്ളത്. വലിയ വാഹനങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ റോഡിലൂടെ പോകാന്‍ സാധിക്കുന്നത്.

അതേസമയം, ആലുവ ടൗണില്‍ വെള്ളം ഇറങ്ങി. പെരിയാറില്‍ ജലനിരപ്പ് അഞ്ചടിയോളം താഴ്ന്നു. എറണാകുളം-തൃശൂര്‍ ദേശീയപാതയില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ആലുവ, കാലടി, പറവൂര്‍ മേഖലകളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ രക്ഷാ പ്രവര്‍ത്തനം ശക്തമായി. ശനിയാഴ്ച മാത്രം 54 ആളുകളെ രക്ഷപെടുത്തി.

എറണാകുളത്ത് നിന്നും പറവൂര്‍, വടക്കേക്കര വഴി കൊടുങ്ങല്ലൂര്‍ ഭാഗത്തേയ്ക്കും കളമശേരി വഴി ദേശീയ പാതയിലൂടെ ആലുവയിലേയ്ക്കും ഭാരവാഹനങ്ങള്‍ക്കു കടന്നു പോകാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഈ വഴിയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

Top