ഭൂമിയിലെ പോലെ ജലം; സൗരയൂഥത്തിന് പുറത്ത് ആദ്യമായി ജലസാന്നിധ്യം കണ്ടെത്തി

പാരിസ്: ആദ്യമായി സൗരയൂഥത്തിന് പുറത്ത് ഒരു ഗ്രഹത്തില്‍ ജലസാന്നിധ്യം കണ്ടെത്തി. കെ2-18ബി എന്ന ഗ്രഹത്തിലാണ് ജലസാന്നിധ്യമുള്ളത്. ഭൂമിയെ പോലെ തന്നെ ജീവിക്കാന്‍ സഹായിക്കുന്ന താപനില ഇവിടെയുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി.

ഭൂമിയുടെ എട്ട് മടങ്ങ് ഭാരവും രണ്ടിരട്ടി വലിപ്പവുമുള്ളതാണ് കെ2-18ബി. അവിടെ വെള്ളത്തിന് ദ്രാവക രൂപത്തില്‍ നിലനില്‍ക്കാന്‍ സാധിക്കുമെന്നും നാച്ചര്‍ ആസ്ട്രോണമി എന്ന ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

ജീവന്റെ അടയാളങ്ങള്‍ക്കായുള്ള നമ്മുടെ തിരച്ചിലില്‍ സൗരയൂഥത്തിന് പുറത്തുള്ള ഈ ഗ്രഹം മികച്ച പരീക്ഷാര്‍ഥിയാണെന്ന് ലേഖനം പറയുന്നു. ഇതിന്റെ ഉപരിതലത്തില്‍ സമുദ്രങ്ങളുണ്ടെന്ന് നമുക്ക് ഊഹിക്കാനാവില്ല. പക്ഷേ അതൊരു യഥാര്‍ത്ഥ സാധ്യതയാണ്. ഇതുവരെ കണ്ടെത്തിയ 4,000-ത്തിലധികം സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളില്‍ പാറയുടെ ഉപരിതലവും ജലത്തോടെയുള്ള അന്തരീക്ഷവുമുള്ള ആദ്യ സ്ഥലമാണിതെന്നും ലേഖനം എഴുതിയ ജിയോവാന ടിനെറ്റി പറഞ്ഞു.

Top