കെനിയയിലെ വെള്ളപ്പൊക്കം; മണ്ണിടിച്ചലില്‍ നൂറിലധം പേര്‍ മരിച്ചു

keniya

നെയ്‌റോബി: കെനിയയില്‍ കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും നൂറിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 2,10,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായും റെഡ്‌ക്രോസ് റിപ്പോര്‍ട്ട് ചെയ്തു.

വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. മാര്‍ച്ച് മുതലാണ് കെനിയയില്‍ ശക്തമായ മഴ ആരംഭിച്ചത്. മഴയെ തുടര്‍ന്നു 8,450 ഏക്കര്‍ കൃഷിയിടമാണ് നശിച്ചത്.

പലയിടങ്ങളിലും പാലങ്ങളും റോഡുകളും തകര്‍ന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് കണക്കാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Top