ഇന്ത്യയിൽ ശുദ്ധജലക്ഷാമം അതിരൂക്ഷമാകുമെന്ന് നാസയുടെ പഠനം

വാഷിംഗ്ടൺ: ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ ഉപയോഗിച്ചുള്ള പഠനത്തിലൂടെ ഇന്ത്യയിൽ ശുദ്ധജല ക്ഷാമം രൂക്ഷമാണെന്ന അറിയിപ്പുമായി നാസ. ജലാംശം കുറവുള്ള പ്രദേശത്ത് ഭൂമിയുടെ അടിഭാഗം വരെ വരണ്ടുണങ്ങുന്നതായും പഠനത്തിൽ പറയുന്നു.

ജലം ഉപയോഗിക്കുന്നതിൽ കാട്ടുന്ന ധാരളിത്തമാണ് ശുദ്ധജല ദൗർലഭ്യതയുടെ പ്രധാന കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കാലാവസ്ഥ വ്യതിയാനം ജലലഭ്യതയ്ക്കു വരുത്തുന്ന വിഘാതത്തെ സംബന്ധിച്ചും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇന്ത്യ‍യുടെ വടക്ക്-കിഴക്കൻ പ്രദേശങ്ങൾ, കലിഫോർണിയ, ഓസ്ട്രേലിയ തുടങ്ങിയ നിരവധി ഇടങ്ങളിൽ സമീപഭാവിയിൽ ശുദ്ധജലം കിട്ടാനില്ലാതാകുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ഭൂഗർഭ ജലത്തെ അമിതമായി ഊറ്റിയെടുക്കുന്നതും ജലദൗർലഭ്യതയ്ക്കു കാരണമാകുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു.

Top