ഉപഭോക്താക്കള്‍ക്ക് ജലഅതോറിറ്റിയുടെ മുന്നറിയിപ്പ്; ബില്‍ അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കും

തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ജല അതോറിറ്റി. ബില്ല് കൃത്യസമയത്ത് അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു. കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടാല്‍, കുടിശ്ശിക കൂടാതെ പിഴയും അടച്ചാല്‍ മാത്രമേ കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ കഴിയൂ. ബില്ല് അടക്കാത്തത് കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപ്പണികളും അനുബന്ധ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്തും. ഇങ്ങനെ സംഭവിച്ചാല്‍ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം നിലയ്ക്കുകയും പദ്ധതിക്കായി ചെലവഴിച്ച ഭീമമായ തുക പാഴാകുകയും ചെയ്യും.

പദ്ധതികള്‍ സ്വയം നിലനില്‍ക്കാന്‍ ഗുണഭോക്താക്കളില്‍ നിന്നു തന്നെ വിഭവ സമാഹരണം നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിബന്ധനയുമുണ്ട്. അതിനാല്‍ വാട്ടര്‍ ബില്‍ യഥാസമയം അടച്ച് കണക്ഷന്‍ വിച്ഛേദിക്കുന്നത് ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.

Top