‘എല്ലാവര്‍ക്കും തെറ്റ് പറ്റും’; പോണ്‍ വീഡിയോ കാണുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനമല്ലെന്ന് മന്ത്രി

ബംഗളൂരു: നിയമസഭയില്‍ ഇരുന്ന് പോണ്‍ വീഡിയോ കണ്ടതിനെ തുടര്‍ന്ന് വിവാദത്തിലായ ലക്ഷ്മണ്‍ സാവദിയെ ഉപമുഖ്യമന്ത്രിയാക്കിയതിനെ പിന്തുണച്ച് കര്‍ണാടക നിയമ പാര്‍ലമെന്ററികാര്യവകുപ്പ് മന്ത്രി ജെ.സി മധുസ്വാമി.

‘നിയമസഭയില്‍ ഇരുന്ന് പോണ്‍ വീഡിയോ കണ്ടതിനെ ദേശവിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷ്മണ്‍ സാവദിക്ക് ഒരു തെറ്റുപറ്റി. അതിന്റെ പേരില്‍ അദ്ദേഹത്തെ എല്ലാകാലത്തും വിമര്‍ശിക്കുന്നത് ശരിയല്ല’. ഇനി അദ്ദേഹം മന്ത്രിയാകാന്‍ പാടില്ലെന്ന നിലപാടെടുക്കാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലക്ഷ്മണ്‍ സാവദി ഉള്‍പ്പെടെ മൂന്ന് പേരെ കഴിഞ്ഞ ദിവസമാണ് യെദ്യൂരപ്പ സര്‍ക്കാര്‍ ഉപമുഖ്യമന്ത്രിമാരായി നിയമിച്ചത്. നിയമസഭയില്‍ ഇരുന്ന് പോണ്‍ വീഡിയോ കണ്ട സംഭവത്തില്‍ ഉള്‍പ്പെട്ട സാവദിയെ ഉപമുഖ്യമന്ത്രിയായി നിയമിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. ബിജെപിക്ക് നാണമുണ്ടോ എന്നായിരുന്നു സിദ്ധരാമയ്യയുടെ ചോദ്യം. ഇതിന് മറുപടിയായാണ് ജെ.സി മധുസ്വാമിയുടെ പ്രതികരണം.

Top