സിനിമ കാണുന്നതൊക്കെ എല്ലാവരുടെയും സ്വകാര്യ കാര്യം; ജെയ്ക്ക് സി.തോമസ്

കോട്ടയം: സിനിമയ്ക്ക് പോകുന്നതും പാട്ടു കേള്‍ക്കുന്നതുമൊക്കെ ഒരാളുടെ സ്വകാര്യ കാര്യമാണെന്നും അവരെയൊക്കെ അവരുടെ വഴിക്കു വിടണമെന്നാണ് അഭിപ്രായമെന്നും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി.തോമസ്. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ സിനിമ കാണാന്‍ പോകുന്ന വിവരം മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചപ്പോഴായിരുന്നു ജെയ്ക്കിന്റെ പ്രതികരണം. വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും പൂര്‍ണ വിശ്രമമില്ലെന്നും അദ്ദേഹം പറഞ്ഞു.

”പൂര്‍ണ വിശ്രമം എന്നൊന്നുമില്ല. മുന്‍കൂട്ടി നിശ്ചയിച്ച വളരെ സ്വകാര്യമായ ചില കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങളിലേക്ക് കടക്കും. സിനിമ കാണുന്നതൊക്കെ എല്ലാവരുടെയും സ്വകാര്യ കാര്യങ്ങള്‍ അല്ലേ? സിനിമയ്ക്കു പോകുകയോ പാട്ടു കേള്‍ക്കുകയോ കുടുംബത്തോടൊപ്പം ചെലവഴിക്കുകയോ ചെയ്യുന്നത് അവരുടെ അവകാശമാണ്. മാതാപിതാക്കളോട്, ജീവിതപങ്കാളികളോട്, പ്രണയിനികളോട്, കാമുകിമാരോടൊപ്പം ഒപ്പം സമയം ചെലവഴിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അവരെയൊക്കെ അവരുടെ വഴിക്കു വിടണം എന്നുള്ളതാണ് എന്റെ അഭിപ്രായം.’

Top