ന്യൂഡല്‍ഹി: ഗുഡ്ഗാവില്‍ ബാങ്ക് കൊള്ളയടിക്കാനുള്ള ആയുധധാരികളുടെ ശ്രമം വനിതാ ജീവനക്കാര്‍ പരാജയപ്പെടുത്തി.
ഗുഡ്ഗാവിലെ ബദ്ഷാപുര്‍ മേഖലയിലെ എസ്ബിഐ ബാങ്കിന്റെ ബ്രാഞ്ചില്‍ ഉണ്ടായ കവര്‍ച്ച ശ്രമമാണ് രണ്ടു വനിതാ ജീവനക്കാര്‍ ചേര്‍ന്നു പരാജയപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നാണ് പുറത്തുവന്നത്.
തോക്കുധാരികളായ രണ്ടു പേര്‍ ബാങ്കില്‍ എത്തുകയും ക്യാഷ് സെക്ഷനിലുള്ള ജീവനക്കാരികളോടു ബാങ്കിലെ മുഴുവന്‍ പണം ബാഗിലേക്ക് ഇടാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനിടെ വനിതാ ജീവനക്കാരികളില്‍ ഒരാള്‍ ബാങ്കിലെ എമര്‍ജെന്‍സി ആലാം ഓണാക്കി. ഇതോടെ ശബ്ദം കേട്ട് മറ്റു ജീവനക്കാര്‍ ഓടിയെത്തുകയും മോഷ്ടാക്കളെ കീഴടക്കുകയായിരുന്നു.
പ്രതികളെ ഗുഡ്ഗാവ് പൊലീസിന് കൈമാറി.
കടപ്പാട് : ടൈംസ് നൗ