Watch This Man’s Hilarious Meltdown As A Snake Tries To Bite His Bottom

പകടകാരിയായി ജീവികളുടെ പട്ടികയിലാണ് പാമ്പിനെ മനുഷ്യര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പാമ്പുകളെ ദൂരെ നിന്നു പോലും കാണാന്‍ പേടിയുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ ആ പാമ്പു തന്നെ നമ്മളെ കടിക്കാന്‍ വന്നാലോ…? ഒരു പാമ്പ് കടിക്കാന്‍ വന്ന തായ്‌ലാന്‍ഡുകാരന്റെ അനുഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറുകയാണ്.

കാര്യം കുറച്ചു ഗൗരവമുള്ളതാണെങ്കിലും സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ടാല്‍ ആരും ചിരിച്ചു പോകും.

ഒരു ഇന്റര്‍നെറ്റ് കഫെയിലാണ് സംഭവം അരങ്ങേറുന്നത്. സ്ഥാപനത്തില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ഒരുങ്ങി വാതില്‍ തുറക്കുന്ന യുവാവിനു നേരെ ചുവരില്‍ കിടന്ന പാമ്പ് ചാടി വീഴുന്നു. യുവാവിന്റെ പാന്റ്‌സില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്ന പാമ്പുമായി യുവാവ് കഫെയുടെ ഉള്ളിലേക്ക് കയറുന്നു.

പിന്നെ യുവാവും പാമ്പുമായി നടക്കുന്ന പരാക്രമമാണ് ചിരി പടര്‍ത്തുന്നത്. പാമ്പിന്റെ കയ്യില്‍ നിന്നും രക്ഷപ്പെടാന്‍ യുവാവ് നിലത്ത് കിടന്ന് ഉരുളുന്നതു സ്ഥാപനത്തിലുള്ള മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുന്നതും ചിലര്‍ കസേരയുടെ മുകളില്‍ കയറി മുഖം മറച്ച് ഒളിച്ചിരിക്കുന്നതും കാണാം.

ചിരിപടര്‍ത്തുന്ന വീഡിയോയിലെ യുവാവിന്റെ വെപ്രാളത്തെ കഴുത്തറുത്തിട്ട കോഴിയോടാണ് സോഷ്യല്‍ മീഡിയ താരതമ്യം ചെയ്യുന്നത്.

Top