ടോം ക്രൂസ് നായകനാകുന്ന ‘ടോപ് ഗണ്‍: മാവെറിക്ക് ‘ ; ട്രെയിലര്‍ കാണാം

ടോണി സ്‌കോട്ട് സംവിധാനം ചെയ്ത് 1986 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ടോപ് ഗണ്‍’. 34 വര്‍ഷങ്ങള്‍ക്കു ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം വരികയാണ്. ‘ടോപ് ഗണ്‍: മാവെറിക്ക്’ എന്നാണ് ചിത്രത്തിന്റെ പേര്. ടോം ക്രൂസ് നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.

ജോസഫ് കൊസിന്‍സ്‌കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടോപ് ഗണ്‍ സ്‌കൂളിലെ പുതിയ ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടര്‍ ആയി ടോം വരുന്നിടത്താണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. ആദ്യ കഥാപാത്രത്തിലെ തന്റെ സുഹൃത്തായിരുന്ന ഗൂസിന്റെ മകനെ പൈലറ്റാക്കാന്‍ ടോം നടത്തുന്ന പ്രയത്‌നമാണ് ചിത്രം പറയുക.

മൈല്‍സ് ടെല്ലെര്‍, വാല്‍ കില്‍മെര്‍, ജെന്നിഫര്‍ കോണെല്ലി, ഗ്ലെന്‍ പവല്‍, എഡ് ഹാരിസ് എന്നിവര്‍ മറ്റുകഥാപാത്രങ്ങളാകുന്നു. ഹാന്‍സ് സിമ്മറും ഹാരോള്‍ഡ് ഫാള്‍ടെര്‍മെയെറുമാണ് സംഗീതം. ചിത്രം അടുത്തവര്‍ഷം ജൂണ്‍ 26ന് പ്രദര്‍ശനത്തിനെത്തും

Top