‘സെയ് റാ നരസിംഹ റെഡ്ഡി’യുടെ ടീസറിന് ശബ്ദം നല്‍കാന്‍ പവന്‍ കല്യാണ്‍

ചിരഞ്ജീവി നായകനായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് സെയ് റാ നരസിംഹ റെഡ്ഡി. ചിത്രത്തിന്റെ പുതിയ ടീസറിന്റെ ഭാഗമായി ചിരഞ്ജീവിയുടെ സഹോദരന്‍ പവന്‍ കല്യാണുമുണ്ട്. ടീസറിന് ശബ്ദം നല്‍കുന്നത് പവന്‍ കല്യാണാണ്. പവന്‍ കല്യാണ്‍ ഡബ്ബ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

സുരേന്ദര്‍ റെഡ്ഡിയാണ് സെയ് റാ നരസിംഹ റെഡ്ഡി സംവിധാനം ചെയ്യുന്നത്. വലിയ മികവില്‍ ചിത്രം എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം. ചരിത്രസിനിമയായ സെയ് റാ നരസിംഹ റെഡ്ഡിയില്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. റാം- ലക്ഷ്മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്.

Top