കരയ്ക്കടിഞ്ഞ തിമിംഗലത്തിന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത് 30 കിലോയോളം പ്ലാസ്റ്റിക്

WHALE

സ്‌പെയിന്‍: മനുഷ്യന്‍ മാലിന്യങ്ങളും മറ്റും വലിച്ചെറിയുന്നതിലൂടെ പ്രകൃതിയ്ക്കും മറ്റു ജീവജാലങ്ങള്‍ക്കും ദോഷമുണ്ടാകുമെന്ന് പലപ്പോളും ചിന്തിക്കാറില്ല. കരയോ, കടലോ എന്നില്ലാതെ മനുഷ്യന്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ കടല്‍ ജീവികള്‍ക്കുണ്ടാക്കുണ്ടാക്കുന്നത് വലിയ ദുരിതം തന്നെയാണ്. ഇതിന് ഒരു ഉദാഹരണമാണ് സ്‌പെയിനിലെ കടല്‍ത്തീരത്ത് കണ്ടത്. ചത്ത നിലയില്‍ കണ്ടെത്തിയ തിമിംഗലത്തിന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത് 30 കിലോയോളം പ്ലാസ്റ്റിക് മാലിന്യങ്ങളാണ്.

PLASTIC

സ്‌പെയിനിന്റെ തെക്കുകിഴക്കന്‍ തീരപ്രദേശമായ കാബോ ഡി പലോസയിലാണ് 33 അടി നീളമുള്ള തിമിംഗലത്തിന്റെ മൃതദേഹം അടിഞ്ഞത്. മൃതദേഹം പരിശോധിച്ചപ്പോള്‍ തിമിംഗലത്തിന്റെ വയറ്റിനുള്ളില്‍ നിന്ന് വലിയതോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്തുകയായിരുന്നു. ബാഗുകള്‍, കയര്‍, വലയുടെ ഭാഗങ്ങള്‍, വീപ്പ, ചാക്ക് തുടങ്ങി നിരവധി വസ്തുക്കളാണ് തിമിംഗലത്തിന്റെ വയറ്റില്‍ ഉണ്ടായിരുന്നത്. വര്‍ധിച്ച തോതില്‍ വയറ്റിലെത്തിയ ഇത്തരം വസ്തുക്കള്‍ ദഹിക്കാതെ പുറന്തള്ളാനും സാധിക്കാതെ വയറ്റില്‍ കെട്ടിക്കിടന്നതാണ് തിമിംഗലം ചാകാന്‍ കാരണമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കിയത്.

Top