ഭീഷണിയായി മാലിന്യ സംസ്‌കരണ കേന്ദ്രം ; തടാകങ്ങളിൽ മീനുകൾ ചത്ത് പൊങ്ങുന്നു

തെലുങ്കാന: ജന ജീവിതത്തതിന് ഭീഷണിയായി തുടരുന്ന മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ നടപടി സ്വീകരിക്കാതെ തെലുങ്കാന സര്‍ക്കാര്‍.

തെലുങ്കാനയിലെ ജവഹര്‍ നഗറിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റാണ് ജന ജീവിതത്തിന് ഭീഷണിയായി മാറുന്നത്.

കഴിഞ്ഞ ദിവസമാണ് മാലിന്യ സംസ്‌കരണ പ്രദേശത്തിനടുത്തുള്ള സ്ഥലമായ ലക്ഷ്മി നാരായണ തെരുവിലെ തടാകത്തിലും ഇതിനടുത്തുള്ള പ്രദേശങ്ങളിലെ തടാകങ്ങളിലും മീനുകള്‍ ചത്തുപൊങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

മൂന്നു ദിവസത്തിനുള്ളില്‍ നാലു ലക്ഷത്തോളം മീനുകളാണ് ഇത്തരത്തിൽ ചത്തുപൊങ്ങിയതെന്ന് പ്രദേശ വാസികള്‍ പറയുന്നത്.

മഴക്കാലത്താണ് ഇവിടെ പ്രശ്‌നം ഗുരുതരമാകുന്നത്. താഴ്ന്ന പ്രദേശങ്ങളിലെ തടാകങ്ങളിലേക്ക് മാലിന്യങ്ങള്‍ ഒഴുകി എത്തുകയും ഇത് വ്യാപകമായി മീനുകള്‍ ചത്തുപൊങ്ങുന്നതിനും കാരണമാകുന്നു.

ഇതോടെ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന നിരവധിപേരുടെ ജോലി തന്നെ ഇല്ലാതാകും. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ ഫിഷറീസ് വകുപ്പിന് പരാതികള്‍ നല്‍കിയിട്ടുണ്ട്.

മാലിന്യ സംസ്‌കരണത്തില്‍ കേന്ദ്രത്തില്‍ നിന്നും ഉയരുന്ന വിഷപ്പുക ശ്വസിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഇതിനെതിരെ സർക്കാർ ഇതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല

Top