മാലിന്യ സംസ്‌കരണത്തിനു സ്മാര്‍ട്ട് കണ്ടെയ്‌നറുകളൊരുക്കി ദുബായ്

ദുബായ് :മാലിന്യ സംസ്‌കരണത്തിനു പുതിയ വഴിയൊരുക്കി ദുബായ് മാലിന്യ സംസ്‌കരണ അതോറിറ്റി. നഗരപ്രദേശങ്ങളിലെ മാലിന്യങ്ങള്‍ ശേഖരിച്ച് കൃത്യമായി നിര്‍മ്മാര്‍ജനം ചെയ്യുവാന്‍ സൗകര്യമൊരുക്കുകയാണ് ദുബായിലെ മാലിന്യ സംസ്‌കരണ അതോറിറ്റി.

മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിച്ചുവെക്കുവാന്‍ കഴിയുന്ന സ്മാര്‍ട്ട് കണ്‍ടെയ്‌നര്‍ സിസ്റ്റമാണ് പൊതു സ്ഥലങ്ങളില്‍ അതോറിറ്റി സ്ഥാപിച്ചിരിക്കുന്നത്. ഇതിന് മാലിന്യ ശേഖരണവും നിര്‍മ്മാര്‍ജനവും കൂടുതല്‍ വേഗത്തിലാക്കുവാന്‍ കഴിയുമെന്ന് വെയ്സ്റ്റ് മനേജ്‌മെന്റെ അതോറിറ്റി ഡയറക്റ്റര്‍ അബ്ദുള്‍ അവകാശപ്പെട്ടു.

കൂടാതെ സംസ്‌കരിച്ച് പുനരുപയോഗിക്കാന്‍ കഴിയുന്നതും, സംസ്‌കരിക്കാനാകാത്തതുമായ വേയ്സ്റ്റുകള്‍ തരംതിരിച്ച് ശേഖരിക്കപ്പെടുന്നതിനാല്‍ ഇവയുടെ നിര്‍മ്മാര്‍ജനം കൂടുതല്‍ എളുപ്പമുള്ളതാകും.150 സ്മാര്‍ട്ട് കണ്ടെയ്‌നറുകളാണ് വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ കണ്ടെയ്‌നറുകളില്‍ പ്രത്യേക സെന്‍സറുകള്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ മാലിന്യങ്ങള്‍ നിറയുമ്പോള്‍ മാലിന്യ സംസ്‌കരണ അതോറിറ്റിക്ക് അറിയിപ്പ് ലഭിക്കുന്നു.

Top