ഏഴ് ദിവസത്തെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ കൊച്ചി നഗരത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം

hospitalwaste

കൊച്ചി: കൊച്ചി നഗരത്തിലെ മാലിന്യ പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമാകുന്നു. ഇന്ന് മുതല്‍ മാലിന്യനീക്കം പുനരാരംഭിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. താല്‍ക്കാലിക പുനരുദ്ധാരണ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും തീരുമാനമായി.

മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നഗരവാസികള്‍ക്ക് ആശ്വാസകരമായ തീരുമാനം ഉണ്ടായത്.

പ്ലാന്റിന്റെ സുരക്ഷയും സൗകര്യവും വര്‍ദ്ധിപ്പിക്കാനുള്ള അടിയന്തര നടപടികള്‍ തുടങ്ങിയ സാഹചര്യത്തിലാണ് മാലിന്യ നീക്കം പുനഃസ്ഥാപിക്കാന്‍ തീരുമാനമായത്. മാലിന്യനീക്കത്തിനുള്ള ശാസ്ത്രീയ രീതികള്‍ അവലംബിച്ചും ക്യാമറ, ലൈറ്റ്, സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം എന്നിവ കൂട്ടി പ്ലാന്റിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചും അപകടം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

തുറന്ന വാഹനത്തില്‍ മാലിന്യം എത്തിച്ചാല്‍ നഗരസഭകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Top