പാഴായ പാർലമെന്റ്; പൊതു ഖജനാവിന് നഷ്ടം 133 കോടി !

parliament

ന്യൂഡല്‍ഹി: ഇത്തവണത്തെ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി. രാജ്യസഭയിലും ലോക്‌സഭയിലും ഒരു പോലെ പ്രതിഷേധങ്ങളുമായി പ്രതിപക്ഷം എത്തിയതോടെ 107 മണിക്കൂറില്‍ 18 മണിക്കൂര്‍ മാത്രമാണ് വര്‍ഷകാല സമ്മേളനത്തില്‍ പാര്‍ലമെന്റ് പ്രവര്‍ത്തിച്ചത്.

പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെത്തുടര്‍ന്ന് പാര്‍ലമെന്റ് സമ്മേളനം പ്രതിപക്ഷം തടസ്സപ്പെടുത്തിയതോടെ നികുതിദായകരുടെ 133 കോടി രൂപയിലേറെ പാഴായെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍. ജൂലൈ 19നു പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചതുമുതല്‍ പെഗസസ് വിവാദം പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്നും സുപ്രീം കോടതി ജഡ്ജിയെക്കൊണ്ടു സ്വതന്ത്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളി. തുടര്‍ന്നുണ്ടായ പ്രതിപക്ഷ ബഹളത്തിലാണു സഭ തടസ്സപ്പെട്ടത്.

ജൂലൈ 19 മുതല്‍ ജൂലൈ 30വരെയായിരുന്നു പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം. അനുവദിച്ച 54 മണിക്കൂറില്‍ ഏഴ് മണിക്കൂറുകള്‍ മാത്രമാണ് ലോക്‌സഭ പ്രവര്‍ത്തിച്ചത്. രാജ്യസഭയാകട്ടെ 53 മണിക്കൂറില്‍ 11 മണിക്കൂറും പ്രവര്‍ത്തിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിലെ വിലപ്പെട്ട 89 മണിക്കൂറുകള്‍ പാഴായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

 

 

Top