രാഹുലിനെ വസ്തുത അറിയിക്കുന്നതില്‍ വാസ്‌നിക് പരാജയപ്പെട്ടു; പരാതിയുമായി മുതിര്‍ന്ന നേതാക്കള്‍

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കെതിരെ പരാതി. ചില മുതിര്‍ന്ന നേതാക്കളും എംപിമാരില്‍ ചിലരുമാണ് രാഹുല്‍ഗാന്ധിക്ക് പരാതി നല്‍കിയത്. രാഹുലിനെ യഥാര്‍ത്ഥ വസ്തുത അറിയിക്കുന്നതില്‍ വാസ്‌നിക് പരാജയപ്പെട്ടു. ഗ്രൂപ്പ് നേതാക്കള്‍ തീരുമാനിച്ചാല്‍ എതിര്‍പ്പ് ഉണ്ടാകില്ലെന്ന് രാഹുലിനെ ധരിപ്പിച്ചെന്നും പരാതിയില്‍ പറഞ്ഞു. ഇനിയെങ്കിലും സംസ്ഥാനത്തിന്റെ സാഹചര്യം മനസ്സിലാക്കണമെന്ന് നേതാക്കളോട്‌ ആവശ്യപ്പെട്ടു.

Top