ധോണി ഫോമിലാണെങ്കില്‍ അദ്ദേഹത്തെ അവഗണിക്കരുത്: വസീം ജാഫര്‍

മുംബൈ: ധോണി ഫോമിലാണെങ്കില്‍ അദ്ദേഹത്തെ അവഗണിക്കരുത് മുന്‍ ഇന്ത്യന്‍ ഓപ്പണറും ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരവുമായ വസീം ജാഫര്‍. ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ധോണിയെ അവഗണിക്കാനാകില്ലെന്നാണ് വസീം ജാഫര്‍ വ്യക്തമാക്കിയത്.

‘ധോണി ഫോമിലാണെങ്കില്‍ അദ്ദേഹത്തെ അവഗണിക്കരുത് എന്നതാണ് എന്റെ അഭിപ്രായം. സ്റ്റമ്പിന് പിന്നിലും ബാറ്റിങ്ങ് ഓര്‍ഡറിലും അദ്ദേഹം മുതല്‍ക്കൂട്ടാണ്. ഒപ്പം രാഹുലിന് വിക്കറ്റ് കീപ്പര്‍ എന്ന സമ്മര്‍ദ്ദത്തില്‍ നിന്ന് ഒഴിവാകാം. ഒരു ഇടങ്കയ്യന്‍ ബാറ്റ്സ്മാനെ വേണമെങ്കില്‍ ഋഷഭ് പന്തിനേയും ഉപയോഗപ്പെടുത്താം.’ വസീം ജാഫര്‍ പറഞ്ഞു.

ധോണിയുടെ ഐ.പി.എല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ട്വന്റി-20 ലോകകപ്പിനുള്ള ടീമിലെടുക്കുക എന്ന് നേരത്തെ പരിശീലകന്‍ രവി ശാസ്ത്രി പറഞ്ഞിരുന്നു. എന്നാല്‍ കൊറോണ ഭീതിയെ തുടര്‍ന്ന് മാര്‍ച്ച് 29-ന് ആരംഭിക്കേണ്ട ഐ.പി.എല്‍ ഏപ്രില്‍ 15-ലേക്ക് മാറ്റിവെച്ചിരുന്നു.

Top