വാഷിംഗ്ടണില്‍ വാഹനാപകടം: 2 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

വാഷിംഗ്ടണ്‍: കാറില്‍ ട്രക്കിടിച്ച് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. യുഎസിലെ ടെന്നസയിലാണ് സംഭവം. ജൂഡി സ്റ്റാന്‍ലി(23), വൈഭവ് ഗോപി ഷെട്ടി(26) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി സൗത്ത് നാഷ് വില്ലെയില്‍ വച്ച് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ അമിത വേഗത്തിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു.

ശേഷം ട്രക്ക് നിര്‍ത്താതെ പോയിരുന്നു. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതിനെ തുടര്‍ന്ന് പ്രതി കീഴടങ്ങുകയായിരുന്നു. ടെന്നസി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ അഗ്രിക്കള്‍ച്ചര്‍ കോളേജില്‍ ഫുഡ് സയന്‍സ് ബിരുദ വിദ്യാര്‍ത്ഥികളാണ് മരിച്ച ജൂഡിയും വൈഭവും.

Top