ബാറ്ററിയില്ലാത്ത മൊബൈല്‍ ഫോണുമായി വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി ഗവേഷകര്‍

ബാറ്ററിയില്ലാത്ത മൊബൈല്‍ ഫോണ്‍ നമുക്ക് ചിന്തിക്കാനാവാത്ത ഒരു കാര്യമായിരുന്നു.

മൊബൈല്‍ ഫോണിന്റെ ഏറ്റവും വലിയ വെല്ലു വിളികളിലൊന്നാണ് അതിന്റെ ബാറ്ററി തന്നെയാണ്.

ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഘടകമായി മാറിയ മൊബൈല്‍ ഫോണുകളില്‍ ബാറ്ററി പെട്ടെന് തീരുന്നതിനാല്‍ അതിന് പരിഹാരമായി ഇപ്പോള്‍ പലരും ബാറ്ററി ബാങ്കുകള്‍ കൂടെ കൊണ്ട് നടക്കുകയാണ് പതിവ്.

അത്തരക്കാര്‍ക്കിടയിലേക്കാണ് ബാറ്ററിയില്ലാത്ത മൊബൈല്‍ ഫോണുമായി വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നത്.

സൂര്യപ്രകാശത്തില്‍ നിന്നും അന്തരീക്ഷത്തിലെ റേഡിയോ തരംഗങ്ങളില്‍ നിന്നും ഊര്‍ജ്ജം സംഭരിച്ച് തല്‍സമയം പ്രവര്‍ത്തിക്കുന്ന മൊബൈലാണ് ഇവര്‍ പുറത്തിറക്കിയത്.

3.5 മൈക്രോ വാട്‌സില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ഉപയോഗിച്ച് സ്‌കൈപ് കോള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു ഗവേഷകര്‍.

വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസര്‍ ശ്യാം ഗോല്‍കൊട്ടയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ കണ്ടുപിടുത്തം നടത്തിയത്. സ്‌കൈപ് കോളിംഗിനു പുറമെ ശബ്ദ സന്ദേശങ്ങളും ഡാറ്റകളും അയക്കാന്‍ സാധിക്കും.

നിലവില്‍ ഇതിനായി റേഡിയോ സിഗ്‌നലുകള്‍ അയക്കാനും പിടിച്ചെടുക്കാനും ചെറിയ ട്രാന്‍സ്മിറ്റ് സ്റ്റേഷന്‍ ആവശ്യമാണ്. എന്നാല്‍ ഭാവിയില്‍ ഇത് മൊബൈല്‍ ഫോണ്‍ ലോകത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് ടെക്‌നിക്കല്‍ ലോകം കരുതുന്നത്.

Top