Washington state mall shooting: Four dead

വാഷിംഗ്ടണ്‍: വാഷിംഗ്ടണിലെ ഷോപ്പിംഗ് മാളിലുണ്ടായ വെടിവയ്പില്‍ നാലു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ബര്‍ലിംഗ്ടണില്‍ സ്ഥിതി ചെയ്യുന്ന കാസ്‌കെയ്ഡ് മാളില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

വെടിവയ്പുണ്ടായ ഉടന്‍ മാള്‍ ഒഴിപ്പിച്ച പൊലീസ്, അക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. മാള്‍ പൊലീസിന്റെ സുരക്ഷാ വലയത്തിലാണ്.

Top