താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ല, പിന്നെന്തിന് ഇംപീച്ച്‌മെന്റ്: ഡോണള്‍ഡ് ട്രംപ്‌

വാഷിങ്ടണ്‍: ഇംപീച്ച്‌മെന്റ് നടപടിക്കെതിരെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തനിക്കെതിരായ ഇംപിച്ച്‌മെന്റ് നടപടിയുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി.

ട്രംപിനെതിരെ കുറ്റം ചുമത്തിയ നടപടിക്ക് ജനപ്രതിനിധിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ ട്രംപിന്റെ ഈ പ്രതികരണം.

യുക്രെയ്ന്‍ പ്രസിഡന്റുമായുള്ള വിവാദ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചത്. പ്രമേയത്തിന്മേലുള്ള ചര്‍ച്ച നീണ്ടതോടെ പ്രതിനിധിസഭയില്‍ നടത്താനിരുന്ന ഇംപീച്ച്‌മെന്റ് വോട്ടെടുപ്പ് അടുത്തയാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്.

Top