പൗരത്വ ഭേദഗതി നിയമം; അമേരിക്കയിലെ വിവിധ നഗരങ്ങളിലും പ്രതിഷേധം

വാഷിങ്ടണ്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും അക്രമങ്ങള്‍ ആളിക്കത്തുമ്പോള്‍ അമേരിക്കയിലെ വിവിധ നഗരങ്ങളും പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തി. ഓവര്‍സീസ് ഇന്ത്യന്‍ കൗണ്‍സില്‍, ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍, വിവിധ മനുഷ്യാവകാശ സംഘടനകള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നിലും ബോസ്റ്റണിലെ മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലുമാണ് പ്രതിഷേധങ്ങള്‍ നടത്തിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങള്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാത്രമല്ല വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കയും ബ്രിട്ടനും പൗരന്മാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നേരത്തെ യു.എന്‍ മനുഷ്യാവകാശ സമിതിയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Top