വാഷിങ്ടണ്‍ ആപ്പിളിന് ഇന്ത്യയില്‍ വില ഉയരും ; തീരുവയില്‍ 20 ശതമാനത്തിന്റെ വര്‍ധന

APPLE

ന്യൂയോര്‍ക്ക്: ഇന്ത്യ ഇറക്കുമതി തീരുവ കൂട്ടിയതോടെ വാഷിങ്ടണ്‍ ആപ്പിളിന് വില ഉയരും. ആപ്പിളിന്റെ തീരുവയില്‍ 20 ശതമാനത്തിന്റെ വര്‍ധനയാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. ഇതോടെ, ഇതിന്റെ മൊത്തം തീരുവ വിലയുടെ 70 ശതമാനത്തിലെത്തി.

അമേരിക്കയുമായുള്ള വ്യാപാരത്തര്‍ക്കത്തെ തുടര്‍ന്ന് വാഷിങ്ടണ്‍ ആപ്പിള്‍ ഉള്‍പ്പെടെ 28 അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കാണ് ഇന്ത്യ കസ്റ്റംസ് തീരുവ ഉയര്‍ത്തിയത്. ബദാം, വാള്‍നട്ട് എന്നിവ ഇതില്‍ പെടുന്നു. സ്റ്റീല്‍, അലുമിനിയം തുടങ്ങിയ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇന്ത്യ തിരിച്ചടിച്ചത്.

Top