മുക്കത്ത് വാഷിംഗ് മെഷീന്‍ പൊട്ടിത്തെറിച്ച് അപകടം

കോഴിക്കോട്: മുക്കത്ത് വാഷിംഗ് മെഷീന്‍ പൊട്ടിത്തെറിച്ച് അപകടം. സമീപത്ത് ആളില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.കാരശേരി ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടില്‍ ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു അപകടം. 4 വര്‍ഷം പഴക്കമുള്ള സെമി ഓട്ടമാറ്റിക് വാഷിങ് മെഷിനാണു പൊട്ടിത്തെറിച്ചത്.

അലക്കുയന്ത്രവും കഴുകാനിട്ടിരുന്ന വസ്ത്രങ്ങളും സ്‌ഫോടനത്തില്‍ ചിതറിത്തെറിച്ചു. വയറില്‍ എലി കരണ്ട് ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം അപകടകാരണമെന്നാണു കെഎസ്ഇബി അധികൃതര്‍ പറയുന്നത്. പൊട്ടിത്തെറിയില്‍ വയറുകളും പൈപ്പുകളും നശിച്ചു. എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചതെന്ന് അറിയാന്‍ വാഷിങ് മെഷീന്‍ കമ്പനിയെ ബന്ധപ്പെടുമെന്നു വീട്ടുകാര്‍ പറഞ്ഞു.

Top