എക്സൈസ് നടത്തിയ റെയ്ഡില്‍ വാഷും ചാരായവും പിടികൂടി

കോഴിക്കോട്: താമരശേരി എക്സൈസ് റേഞ്ചിലെ ചമല്‍ കേളന്‍മൂല ഭാഗത്ത് നടത്തിയ റെയ്ഡില്‍ 30 ലിറ്റര്‍ വാഷും 4 ലിറ്റര്‍ ചാരായവും വാറ്റു ഉപകരണങ്ങളും കണ്ടെത്തി. താമരശ്ശേരി റേഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍കെ ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് വാഷും ചാരായവും കണ്ടെത്തിയത്. സിഇഒ മാരായ ശ്യാം പ്രസാദ്. നൗഷീര്‍ ടി വി, സുജില്‍. എസ്, ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Top