വാറന്‍ബഫറ്റ് ആദ്യമായി ഇന്ത്യയില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നു

ബെംഗളുരു: ലോക പ്രശസ്ത നിക്ഷേപകനും ബെര്‍ക്ക് ഷെയര്‍ ഹാത് വെയുടെ ഉടമയുമായ വാറന്‍ബഫറ്റ് ഇതാദ്യമായി ഇന്ത്യയില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നു. പേടിഎമ്മിന്റെ മാതൃ സ്ഥാപനമായ വണ്‍ 97കമ്യൂണിക്കേഷന്‍സിലാണ് 2000-2500 കോടി രൂപ നിക്ഷേപിക്കുന്നത്. ചെനയിലെ ഓണ്‍ ലൈന്‍ഭീമനായ ആലിബാബയ്ക്കും ജപ്പാനിലെ സോഫ്റ്റ് ബാങ്കും ഇതിനകം പേടിഎമ്മില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

ആലിബാബയ്ക്ക് 42 ശതമാനവും സോഫ്റ്റ് ബാങ്കിന് 20 ശതമാനവും പേ ടിഎമ്മിന്റെ സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മയ്ക്ക് 16 ശതമാനവും സെയ്ഫ് പാര്‍ണേഴ്‌സിന് 22 ശതമാനവും ഓഹരി പങ്കാളിത്തമാണ് നിലവിലുള്ളത്. തുടക്കത്തില്‍ മുന്നു മുതല്‍ നാലുശതമാനംവരെ ഓഹരി സ്വന്തമാക്കാനാണ് വാറന്‍ ബഫ്റ്റ് ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും പേ ടിഎമ്മുമായി ബന്ധപ്പെട്ടവൃത്തങ്ങള്‍ സൂചിപ്പിച്ചു.

Top