ഹമാസ് സായുധ സേനാംഗങ്ങള്‍ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറിയതായി മുന്നറിയിപ്പ്

ടെല്‍ അവീവ്: ഹമാസ് സായുധസംഘം ഭേദിച്ച ഗാസ അതിര്‍ത്തിയുടെ നിയന്ത്രണം വീണ്ടെടുത്തതായി ഇസ്രയേല്‍ സേന പ്രഖ്യാപിച്ചതിനു പിന്നാലെ, കൂടുതല്‍ ഹമാസ് സായുധ സേനാംഗങ്ങള്‍ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറിയതായി മുന്നറിയിപ്പ്. ഇസ്രയേലിലെ അഷ്‌കലോണ്‍ നഗരത്തില്‍ ഹമാസ് സായുധസംഘം ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പു പുറപ്പെടുവിച്ചു. നഗരത്തിലെ ജനങ്ങളോടു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാനും ആവശ്യപ്പെട്ടിട്ടുണ്ട്.

യുഎസ് ആയുധങ്ങളുമായി ആദ്യവിമാനം ഇസ്രയേലില്‍; യുഎസ് യുദ്ധക്കപ്പലും ഇസ്രയേല്‍ തീരത്ത് ശനിയാഴ്ച രാവിലെ ഹമാസ് സംഘം നടത്തിയ ആക്രമണത്തിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തി ഇസ്രയേല്‍ തിരിച്ചടി തുടരുന്നതിനിടെയാണ്, ഹമാസ് പ്രവര്‍ത്തകര്‍ ഇപ്പോഴും അതിര്‍ത്തി വഴി നുഴഞ്ഞുകയറുന്നുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പ്.

 

Top