ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്; മുംബൈയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി

മുംബൈ: ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മുംബൈയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നാളെ ഖലിസ്ഥാന്‍ ഭീകരര്‍ ആക്രമണം നടത്തിയേക്കുമെന്ന കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പ് പരിഗണിച്ചാണ് നടപടി.

അവധിയില്‍ ഉള്ള പൊലീസ് ഉദ്യോഗസ്ഥരെ അടക്കം തിരികെ വിളിപ്പിച്ചു. വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ സുരക്ഷക്കായി മൂവായിരത്തോളം പൊലീസുകാരെ വിന്യസിച്ചതായി റെയില്‍വേ പൊലീസ് അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ പുതുവത്സര പരിപാടികള്‍ക്കെല്ലാം നേരത്തെ തന്നെ മുംബൈയില്‍ നിരോധനമുണ്ട്. പുതിയ സാഹചര്യത്തില്‍ രാത്രി കര്‍ഫ്യൂ കൂടുതല്‍ കര്‍ശനമായി നടപ്പാക്കും.

Top