കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത;ഗള്‍ഫിലെ കടല്‍ത്തീരങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

അബുദാബി: കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ അറേബ്യന്‍ ഗള്‍ഫിലെ കടല്‍ തീരങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും കടലില്‍ പോകുന്നവര്‍ക്കും മുന്നറിയിപ്പുമായി യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.വടക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ തീവ്രതയുടെ ഫലമായി ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല ബുധനാഴ്ച നാല് മുതല്‍ ആറ് അടി വരെ ഉയരത്തിലുള്ള തിരമാലകള്‍ ഉണ്ടാകാനും സാധ്യകതയുണ്ട്. ഇത് പരമാവധി ഏഴ് അടി വരെ എത്താന്‍ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

Top