ആലപ്പുഴയില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

HEAT WAVE

ആലപ്പുഴ: സംസ്ഥാനത്ത് വേനല്‍ ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്തെ പൊതുതാപനിലയേക്കാള്‍ കൂടുതലായിരിക്കും ആലപ്പുഴ ജില്ലയിലെ ഇന്നത്തെ താപനിലയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ആലപ്പുഴയിലെ ഉയര്‍ന്ന താപനില സാധാരണയെക്കാള്‍ 2 മുതല്‍ 3 വരെ ഡിഗ്രി സെല്‍ഷ്യസ് ഉയരാനാണ് സാധ്യത.

കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ പുറത്തു വിട്ട പ്രവചന പ്രകാരം മാര്‍ച്ച് -ഏപ്രില്‍ -മെയ് മാസങ്ങളില്‍ രാജ്യത്തെ താപനില ശരാശരിയെക്കാള്‍ കൂടുതലായിരിക്കും. എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ചൂട് സാധാരണയെക്കാള്‍ കുറയാനാണ് സാധ്യതയെന്നും പക്ഷേ രാത്രി താപനിലയില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വര്‍ധനവിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവചിക്കുന്നു.

 

Top