കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത; മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്‌

ആലപ്പുഴ: കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

പടിഞ്ഞാറ് ദിശയില്‍ നിന്നും 35-45 കി.മീ വേഗതയില്‍ അടുത്ത 24 മണിക്കൂറില്‍ ശക്തമായ കാറ്റിനും, ലക്ഷദ്വീപ് തീരങ്ങളില്‍ 3-3.5 മീ. ഉയരത്തില്‍ തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

Top