എ.ടി.എം കാര്‍ഡിലെ വിവരങ്ങള്‍ ശേഖരിക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

സൌദി : വ്യാപാര സ്ഥാപനങ്ങളില്‍ ഉപഭോക്താക്കളുടെ എ.ടി.എം കാര്‍ഡുകളുടെ കോപ്പി ശേഖരിച്ചാല്‍ നിയമ നടപടിയുണ്ടാകുമെന്ന് സാമ. ഉത്പന്നങ്ങള്‍ വാങ്ങുന്നവരില്‍ നിന്ന് കാര്‍ഡുപയോഗിച്ച് പണം ഈടാക്കാം. എന്നാല്‍ കാര്‍ഡിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ അവകാശമില്ലെന്നും മുന്നറിയിപ്പ് നല്‍കി.

സൌദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി അഥവാ സാമയാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. വ്യാപാര ഇടപാടുകളില്‍ ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് രാജ്യത്ത് വര്‍ധിച്ചിട്ടുണ്ട്. കാര്‍ഡ് മെഷീന് മുകളില്‍ വെച്ച് പിന്‍ നമ്പറടിക്കാതെ തന്നെ ഇപ്പോള്‍ ഇടപാട് സാധ്യമാണ്. ഇതിനിടെ ചില സ്ഥാപനങ്ങള്‍ കാര്‍ഡുകളുടെ ഫോട്ടെയെടുക്കുന്നതും കോപ്പി ശേഖരിക്കുന്നതും ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ഇതുപയോഗിച്ച് ദുരുപയോഗ സാധ്യതയുണ്ട്. ഇതിനാല്‍ ഇടപാട് കഴിഞ്ഞ ഉടന്‍ കാര്‍ഡ് തിരിച്ചു നല്‍കണം. വ്യാപാര സ്ഥാപനങ്ങളില്‍ കാര്‍ഡ് സൈ്വപിങ് മെഷീന്‍ നല്‍കുന്ന സ്ഥാപനങ്ങളോടും മുന്നറിയിപ്പ് സ്ഥാപനങ്ങളെ അറിയിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Top