ജനസമ്മിതിയുള്ള ആപ്പുകളുമായി സാമ്യം; സൂക്ഷിക്കുക ഈ റഷ്യന്‍ ഒളിയാപ്പുകളെ

ഷ്യയുടെ നിരീക്ഷണ ആപ്പുകള്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ പെരുകി രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. അക്കൗണ്ട് പാസ്വേഡ് മുതല്‍ ഫോണ്‍ വിളികളും സ്വകാര്യ സംഭാഷണങ്ങളും വരെ കേള്‍ക്കുകയും റെക്കോഡു ചെയ്യുകയും ഉപയോക്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഫോട്ടോകളും വിഡിയോയും ക്യാമറ ഉപയോഗിച്ച് എടുക്കുകയും ചെയ്യുന്നു. എന്നിങ്ങനെ നിരവധി രഹസ്യമായ കാര്യങ്ങള്‍ ഈ ഒളിയാപ്പുകള്‍ ചോര്‍ത്തുന്നുണ്ട്. വാട്സാപ്, ഇന്‍സ്റ്റഗ്രാം, സ്‌കൈപ് തുടങ്ങിയവ അടക്കമുള്ള മെസേജുകള്‍ വരെ ഫില്‍റ്ററേറ്റ് ചെയ്യാന്‍ ശേഷിയുള്ളവയാണ് റഷ്യയുടെ ഒളിയാപ്പുകള്‍.

ഗൂഗിള്‍, പോണ്‍ഹബ്, സ്‌കൈപ് തുടങ്ങി നിരവധി ജനസമ്മതിയുള്ള ആപ്പുകളെപ്പോലെ തോന്നിപ്പിച്ചാണ് ഇവ എത്തുന്നത്. മോണോക്ക്ള്‍ (Monokle) എന്ന ടൂള്‍സെറ്റാണിതിന് ഉപയോഗിക്കുന്നത്. ഇതിനു പിന്നില്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ് കോണ്‍ട്രാക്ടര്‍സ്പെഷ്യല്‍ ടെക്നോളജി സെന്റര്‍ (എസ്ടിസി) ആണെന്നാണ് പറയുന്നത്. എസ്ടിസിയ്ക്ക് മോസ്‌കോയിലെ കേന്ദ്ര ഇന്റലിജന്‍സ് ഡയറക്ടറേറ്റുമായി നേരിട്ടു ബന്ധമുണ്ടെന്നാണ് സുരക്ഷാ ഫേം ആയ ലുക്ഔട്ട് പറയുന്നത്.

ഉപയോക്താവിന്റെ സ്വകാര്യ ഡേറ്റ ചോര്‍ത്തിയെടുത്തുകൊണ്ടിരിക്കാനും ശേഷം അയാളെ എപ്പോഴും നിരീക്ഷണത്തില്‍ വയ്ക്കാനും ഇതിനു കഴിയുമെന്നാണ് ആരോപണം. ഉപകരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. നിരവധി വ്യാജ ആപ്പുകളില്‍ ട്രോജനായി കടന്നുകൂടിയാണ് മോണോക്ക്ള്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്.

Top