ഇന്ത്യയിലെ സംപ്രേഷണം അവസാനിപ്പിക്കാന്‍ എച്ച്ബിഓയും ഡബ്ല്യുബി ടിവിയും

ന്ത്യയിലെ സംപ്രേഷണം അവസാനിപ്പിക്കന്‍ ഒരുങ്ങി എച്ച്ബിഓയും ഡബ്ല്യുബി ടിവിയും. ഇന്ത്യ കൂടാതെ പാകിസ്താന്‍, മാല്‍ദീവ്‌സ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ സംപ്രേഷണവും അവസാനിപ്പിക്കും. ഇക്കാര്യം അറിയിച്ചത് ഇരു ചാനലുകളുടെയും ഉടമകളായ വാര്‍ണര്‍ മീഡിയ ആണ്. തങ്ങളുടെ തന്നെ ഉടമസ്ഥതയിലുള്ള കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക്, പോഗോ എന്നീ കാര്‍ട്ടൂണ്‍ ചാനലുകളും വാര്‍ത്താ ചാനലായ സിഎന്‍എനും സംപ്രേഷണം തുടരുമെന്ന് വാര്‍ണര്‍ മീഡിയ അറിയിച്ചു.

എച്ച്ബിഓ അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളില്‍ വളരെ ഹിറ്റാണെങ്കിലും ഇന്ത്യ അടക്കമുള്ള ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളില്‍ ചാനലിന് കാഴ്ചക്കാര്‍ കുറയുകയാണ്. കഴിഞ്ഞ മാസത്തില്‍ എച്ച്ബിഓയെക്കാള്‍ മൂവീസ് നൗ, സ്റ്റാര്‍ മൂവീസ്, സോണി പിക്‌സ് തുടങ്ങിയ ചാനലുകള്‍ക്ക് കാഴ്ചക്കാരുണ്ടായിരുന്നു. രണ്ട് പതിറ്റാണ്ടുകളായി എച്ച്ബിഓയും ഡബ്ല്യുബി ടിവിയും ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളില്‍ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിലും ലാഭം കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് വാര്‍ണര്‍ മീഡിയയുടെ വിശദീകരണം.

Top