അന്താരാഷ്ട്ര ക്രിക്കറ്റിലും വാര്‍ണര്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കും ; ആരോണ്‍ ഫിഞ്ച്

ഡേവിഡ് വാര്‍ണര്‍ അന്താരാഷ്ട്ര ക്രിക്കറ്റിലും തിളങ്ങുമെന്ന് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. ഐപിഎല്ലില്‍ തിരിച്ചെത്തിയ വാര്‍ണറിന്റേത് മികച്ച പ്രകടനമായിരുന്നു. ഐപിഎല്ലില്‍ 8 അര്‍ദ്ധ ശതകങ്ങളും ഒരു ശതകവും നേടിയ വാര്‍ണര്‍ 12 മത്സരങ്ങളില്‍ നിന്ന് 692 റണ്‍സാണ് കരസ്ഥമാക്കിയത്. വെള്ളിയാഴ്ചയാണ് ഓസ്‌ട്രേലിയയുടെ പരിശീലന ക്യാമ്പ് ആരംഭിക്കുന്നത്.

ഐപിഎല്ലില്‍ മിന്നും പ്രകടനം കാഴ്ച വെച്ച വാര്‍ണര്‍ റണ്‍സിനായി ഇനിയും പരിശ്രമം തുടരുമെന്നാണ് കരുതുന്നതെന്ന് ഫിഞ്ച് പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിലും വാര്‍ണര്‍ മികച്ച ബാറ്റിംഗ് കാഴ്ച വെയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top