അബുദാബിയിലെ വാര്‍ണര്‍ ബ്രോസ് വേള്‍ഡ് ഇന്ന് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും

അബുദാബി : ലോകത്തിലെ ഏറ്റവും വലിയ തീം പാര്‍ക്കുകളിലൊന്നായ വാര്‍ണര്‍ ബ്രോസ് വേള്‍ഡ് ഇന്ന് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമും ചേര്‍ന്നാണ് പാര്‍ക്ക് ലോകത്തിന് രാഷ്ട്രത്തിനു സമര്‍പ്പിക്കുന്നത്.

വാര്‍ണര്‍ ബ്രോസ് പ്ലാസ, മെട്രൊപൊളിസ്, ഗോഥം സിറ്റി, കാര്‍ട്ടൂണ്‍ ജംഗ്ഷന്‍, ബെഡ്‌റോക്, ഡൈനാമൈറ്റ് ഗള്‍ച്ച് എന്നീ തീം പാര്‍ക്കുകളെ ഒരു കുടക്കീഴിലാണ് ഒരുക്കിയിരിക്കുന്നത്. 16.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് തീം പാര്‍ക്ക് സജ്ജമാക്കിയിരിക്കുന്നത്. ഫെറാറി വേള്‍ഡ്, യാസ് വാട്ടര്‍ വേള്‍ഡ്, യാസ് മറീന സര്‍ക്യൂട്ട് എന്നിവയ്ക്കു സമീപമായി യാസ് ഐലന്‍ഡിലാണ് വാര്‍ണര്‍ ബ്രോസ് വേള്‍ഡ് തീം പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്.

Top